'വീഞ്ഞ്' പുസ്തക ചർച്ച

Wednesday 22 May 2024 12:53 AM IST

ചേർത്തല : ടി.എസ്.വിശ്വന്റെ വീഞ്ഞ് എന്ന കഥാസമാഹാരത്തെ അടിസ്ഥാനമാക്കി നടന്ന പുസ്തക ചർച്ച ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മലസുദർശനൻ,പി.ജി.ഗോപകുമാർ,ചേർത്തല രാജൻ,എസ്.ആർ.ഇന്ദ്രൻ, ഷാജി മഞ്ജരി,ടി.എസ്.വിശ്വൻ എന്നിവർ സംസാരിച്ചു.
ആർട്ടിസ്റ്റ് എൻ.ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റാണ് പുസ്തക ചർച്ച സംഘടിപ്പിച്ചത്.

Advertisement
Advertisement