ഗൂഗിൾ ടിവിയുള്ള സോണി ഇന്ത്യ ബ്രാവിയ 2 സീരീസ്
കൊച്ചി: ഉപഭോക്താക്കളുടെ വിനോദ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സോണി ഇന്ത്യ ഏറ്റവും പുതിയ ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു.ഗൂഗിൾ ടിവിയുമായി സംയോജിപ്പിച്ച് എത്തുന്ന ബ്രാവിയ 2 സീരീസിൽ 4കെ അൾട്രാ എച്ച്ഡി എൽഇഡി ഡിസ്പ്ലേയുമുണ്ട്. ഗൂഗിൾ ടിവിയുമായി സംയോജിപ്പിച്ചതിനാൽ ഉപയോക്താക്കൾക്ക് മുൻഗണനകൾക്കനുസൃതമായി വിവിധ ആപ്ലിക്കേഷനുകൾ, സ്ട്രീമിംഗ് സേവനങ്ങൾ തത്സമയ ടിവി ചാനലുകൾ എന്നിവ അനായാസം ആക്സസ് ചെയ്യാൻ കഴിയും. സമാനതകളില്ലാത്ത ഗെയിമിംഗ് അനുഭവം നൽകുന്ന എസ്25 മറ്റു മികച്ച ഫീച്ചറുകൾക്ക് മുൻഗണന നൽകുന്ന എസ്20 എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ബ്രാവിയ 2 സീരീസ് വാഗ്ദാനം ചെയ്യുന്നത്.
സവിശേഷത
108 സെ.മീ (43), 126 സെ.മീ (50), 139 സെ.മീ (55), 164 സെ.മീ (65) സ്ക്രീൻ സൈസുകളിൽ ബ്രാവിയ 2 സീരീസ് ലഭിക്കും. എക്സ് വൺ പിക്ചർ പ്രോസസർ, ലൈവ് കളർ ടെക്നോളജി, 4കെ റിയാലിറ്റി പ്രോ, ഡോൾബി ഓഡിയോക്കൊപ്പം 20 വാട്ട് ശബ്ദം പ്രദാനം ചെയ്യുന്ന ഓപ്പൺ ബാഫിൾ ഡൗൺ ഫയറിങ് ട്വിൻ സ്പീക്കർ, എക്സ്പ്രൊട്ടക്ഷൻ പ്രോ എന്നിവയാണ് മറ്റു സവിശേഷതകൾ .