ഹയർ സെക്കൻഡറി സ്‌പോർട്സ് ക്വാട്ട ഇന്ന് മുതൽ അപേക്ഷിക്കാം

Wednesday 22 May 2024 12:00 AM IST

തിരുവനന്തപുരം: പ്ളസ് വൺ സീറ്റുകളിലേക്കുള്ള സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് ഇന്ന് മുതൽ മേയ് 30 ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. മെരിറ്റ് ക്വാട്ടയിൽ ഏകജാലക സംവിധാനത്തിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിലും സ്‌പോർട്സ് ക്വാട്ടയ്ക്കായി വീണ്ടും അപേക്ഷിക്കണം.

അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷനായി സ്കൂളിൽ നൽകേണ്ടതില്ല. അപേക്ഷാ രജിസ്ട്രേഷൻ ഫീസായ 25 രൂപ പ്രവേശനസമയത്തെ ഫീസിനൊപ്പം നൽകിയാൽ മതി.

പ്രവേശന ഷെഡ്യൂൾ

മുഖ്യഘട്ടം

സ്‌പോർട്‌സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും മേയ് 21 മുതൽ 29 വരെ. ഓൺലൈൻ രജിസ്ട്രേഷൻ - മേയ് 22,​ അവസാന തീയതി - മേയ് 30,​ ഒന്നാം അലോട്ട്‌മെന്റ് - ജൂൺ 06,​ അവസാന അലോട്ട്മെന്റ് - ജൂൺ 19.


സപ്ളിമെന്ററി ഘട്ടം

സ്‌പോർട്‌സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും - മേയ് 21 മുതൽ 25 വരെ. ഓൺലൈൻ രജിസ്ട്രേഷൻ - ജൂൺ 22 മുതൽ 26 വരെ. സപ്ളിമെന്ററി അലോട്ട്‌മെന്റ് തീയതി - ജൂൺ 28,​ അവസാന പ്രവേശന തീയതി - ജൂലായ് ഒന്ന്.

(ജൂലായ് ഒന്നിന് പ്രവേശനം പൂർത്തീകരിച്ചശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ പൊതുമെരിറ്റ് സീറ്റാക്കി ഒന്നാം സപ്ളിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവിനൊപ്പം പ്രസിദ്ധീകരിക്കും.)​

കാ​ര​ക്കോ​ണം​ ​മെ​ഡി.​ ​കോ​ളേ​ജിൽ
പു​തി​യ​ ​പി.​ജി​ ​കോ​ഴ്സും​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​യും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കാ​ര​ക്കോ​ണം​ ​ഡോ.​ ​എ​സ്.​എം.​സി.​എ​സ്.​ഐ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പു​തി​യ​ ​എം.​ഡി​ ​(​ ​മൈ​ക്രോ​ബ​യോ​ള​ജി​)​​​ ​കോ​ഴ്സി​ന് ​അ​നു​മ​തി​യും​ ​നി​ല​വി​ലെ​ ​പി.​ജി​ ​കോ​ഴ്സു​ക​ളി​ൽ​ ​സീ​റ്റ് ​വ​ർ​ദ്ധ​ന​യും​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​അ​നു​വ​ദി​ച്ചു.​ ​നി​ല​വി​ലെ​ 28​ ​സീ​റ്റു​ക​ൾ​ക്ക് ​പു​റ​മേ​ ​ആ​റ് ​കോ​ഴു​ക​ളി​ലാ​യി​ 13​ ​സീ​റ്റു​ക​ളാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​ഈ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​മു​ത​ൽ​ 41​ ​സീ​റ്റി​ൽ​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കും.​ ​എം.​ഡി​ ​സീ​റ്റു​ക​ളും​ ​കോ​ഴ്സും
മൈ​ക്രോ​ബ​യോ​ള​ജി​ ​-​ ​ര​ണ്ട് ​(​പു​തി​യ​ ​കോ​ഴ്സ് ​)​​,​ ​പ​ത്തോ​ള​ജി​ ​-​ ​മൂ​ന്ന് ,​​​ ​ക​മ്മ്യൂ​ണി​റ്റി​ ​മെ​ഡി​സി​ൻ​ ​-​ ​മൂ​ന്ന്,​​​ ​സൈ​ക്യാ​ട്രി​ ​-​ ​ഒ​ന്ന്,​​​ ​ജ​ന​റ​ൽ​ ​സ​ർ​ജ​റി​ ​-​ ​ര​ണ്ട്,​​​ ​ഒ​ഫ്‌​താ​ൽ​മോ​ള​ജി​ ​-​ ​ര​ണ്ട്

സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​ഴ് ​വ​ർ​ഷ​മാ​യി​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​യി​ൽ​ ​പെ​രു​മാ​റ്റ​ച​ട്ടം​ ​നി​ല​നി​ൽ​ക്കെ​ ​നി​യ​മ​ന​ത്തി​ന് ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി.​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​ ​ശ​മ്പ​ള​മു​ള്ള​ ​ത​സ്തി​ക​യി​ൽ​ ​സ​ർ​ക്കാ​രി​ന് ​വേ​ണ്ട​പ്പെ​ട്ട​യാ​ളെ​ ​നി​യ​മി​ക്കാ​ൻ​ ​ശ്ര​മ​മെ​ന്ന് ​ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​അ​പേ​ക്ഷ​ക​രി​ൽ​ 3​പേ​ർ​ ​ഈ​ ​മാ​സം31​ന് ​വി​ര​മി​ക്കു​ന്നു​ണ്ട്.​ ​ഇ​തി​ലൊ​രാ​ളെ​ ​നി​യ​മി​ക്കാ​നാ​യി​രു​ന്നു​ ​തി​ര​ക്കി​ട്ട​ ​ഇ​ന്റ​ർ​വ്യൂ.

ഫെ​ബ്രു​വ​രി​ 29​നാ​ണ് ​സ​ർ​ക്കാ​ർ​ ​എ​ൻ​ജി.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​രി​ൽ​ ​നി​ന്നും​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​മാ​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​ ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ഡോ​ക്ട​റേ​റ്റ് ​ബി​രു​ദ​ത്തി​ന് ​പു​റ​മേ​ ​ഇ​രു​പ​തു​ ​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​പ​രി​ച​യ​വും,​ ​പ്രി​ൻ​സി​പ്പ​ൽ​ ​അ​ഥ​വാ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റാ​യു​ള്ള​ ​പ​രി​ച​യ​വു​മാ​ണ് ​യോ​ഗ്യ​ത.​ 10​പേ​രെ​യാ​ണ് ​ഇ​ന്ന​ത്തെ​ ​അ​ഭി​മു​ഖ​ത്തി​ന് ​വി​ളി​ച്ചി​രു​ന്ന​ത്.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി,​ ​ഡി​ജി​റ്റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വി​സി,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നി​വ​രാ​ണ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ൾ.​ ​അ​ഭി​മു​ഖ​ത്തി​ന് ​ക്ഷ​ണി​ച്ചി​രു​ന്ന​ ​ഡോ.​ ​ര​ഘു​രാ​ജ്,​ ​ഡോ.​ ​രാ​ജ​ശ്രീ​ ​(​മു​ൻ​ ​വി​സി​),​ ​ഡോ.​ ​ശ്രീ​ല​ക്ഷ്മി​ ​എ​ന്നി​വ​ർ​ 31​ന് ​വി​ര​മി​ക്കു​ക​യാ​ണ്.

Advertisement
Advertisement