വാഹന പാർക്കിംഗ് ഫീസ് വർദ്ധനവ്, ഡി.വൈ.എഫ്. ഐ റെയിൽവേ സ്റ്റേഷൻ മാർച്ച്
Wednesday 22 May 2024 12:06 AM IST
പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യാനെത്തുന്ന വാഹന ഉടമകളിൽ നിന്ന് അന്യായമായ പാർക്കിംഗ് ഫീസ് വാങ്ങുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളോ, പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മതിയായ സുരക്ഷിതത്വമോ ഒരുക്കാനും അധികൃതർ തയ്യാറായിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു.ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.ശ്യാം മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എ.ജി.ശ്യാഗിൻ കുമാർ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ എസ്.സതേഷ്, നൃപ രാജ്,എബി.ഷൈൻ,സെബാസ്റ്റ്യൻ, എം.വിപിൻ, ഫൈസൽ, ആരോമൽ തുടങ്ങിയവർ സംസാരിച്ചു.