കവിനൊപ്പം നയൻതാര

Thursday 23 May 2024 12:51 AM IST

കവിൻ നായകനായി നവാഗതനായ വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര. പ്രധാന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ആണ് നിർമ്മാണം. ബിഗ് ബോസ് തമിഴ് സീസണിലും ശരവണൻ മീനാച്ചി എന്ന തമിഴ് പരമ്പരയിൽ നായകനായും തിളങ്ങിയ കവിൻ

കാർത്തിക സുബ്ബരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ പിസായിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. 2019ൽ റിലീസ് ചെയ്ത നട് പുന എന്നാണ് തെരിയുമോ എന്ന ചിത്രത്തിലൂടെയാണ് നായക അരങ്ങേറ്റം. അടുത്തിടെ റിലീസ് ചെയ്ത സ്റ്റാർ എന്ന ചിത്രത്തിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തി തിളങ്ങിയിരുന്നു. സിനിമാ നടനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ ജീവിതമാണ് ഏലൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്..തമിഴകത്തെ പുതിയ താരോദയമായ കവിന് കൈനിറയെ ചിത്രങ്ങളാണ്. സ്റ്റാറിനു മുൻപ് റിലീസ് ചെയ്ത ഡാഡായിൽ മലയാളി താരം അപർണ ദാസാണ് നായിക. ലിഫ്ട്, ഡാഡ എന്നീ ഹിറ്റ് ചിത്രങ്ങൾ കവിന് വലിയ ബ്രേക്ക് നൽകി.

Advertisement
Advertisement