ബോധവത്ക്കരണ യാത്രയ്ക്ക് സ്വീകരണം

Thursday 23 May 2024 12:27 AM IST
പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന തിനെതിരെ ബോധവൽക്കരണ യാത്രക്ക് വടകര നഗരസഭ പരിസരത്ത്സ്വീകരണം നല്കിയപ്പോൾ

വടകര: പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടത്തുന്ന ബോധവത്ക്കരണ യാത്രയ്ക്ക് സ്വീകരണം നൽകി. ആർ.പദ്മജന്റെ നേതൃത്വത്തിലുള്ള യാത്രയാണ് വടകരയിലെത്തിയത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ.പ്രഭാകരൻ, വി.സജീവ് കുമാർ, നഗരസഭാസെക്രട്ടറി എൻ.കെ. ഹരീഷ്, ഹെൽത്ത് സൂപ്പർവൈസർ രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഹരിയാലി ഹരിതകർമ്മസേന യുടെ വിവിധ സംരംഭങ്ങളായ ഗ്രീൻ ടെക്നോളജി സെൻറർ, ഗ്രീൻ ഷോപ്പ്, മുനിസിപ്പൽ പാർക്ക് തുടങ്ങിയവ സന്ദർശിച്ചു. ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, ജെ.എച്ച്.ഐ.വിഗിഷ ഗോപാൽ,ഹരിയാലി സെക്രട്ടറി രഷിതാ പവിത്രൻ, പ്രസിഡന്റ് വിനീത,അനില പി.കെ,ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുമായി പ്ലാസ്റ്റിക് മാലിന്യ പുനരുപയോഗ സാദ്ധ്യതകളെപ്പറ്റി സംവദിച്ചു. യാത്ര ജൂൺ 5ന് തിരുവനന്തപുരത്ത് സമാപിക്കും

Advertisement
Advertisement