ചീരാണിക്കരയിൽ പഠനോത്സവം

Friday 24 May 2024 3:01 AM IST

ചീരാണിക്കര : ഡി.വൈ.എഫ്.ഐ ചീരാണിക്കര യൂണിറ്റ് കമ്മിറ്റി 26ന് പഠനോത്സവവും പഠനോപകരണ വിതരണവും, എസ്.എസ്.എൽ.സി, പ്ളസ്ടു വിജയികളെ അനുമോദിക്കലും നടത്തും.വൈകിട്ട് 4ന് ചീരാണിക്കര ജംഗ്ഷനിൽ നടക്കുന്ന പഠനോത്സവം ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി വി. അനൂപ് ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ ഷീലജ പഠനോപകരണ വിതരണം നടത്തും.ജില്ലാകമ്മിറ്റി അംഗം കവിരാജ്, ബ്ളോക്ക് സെക്രട്ടറി രഞ്ജിത്ത് കൃഷ്ണ, ബ്ളോക്ക് പ്രസിഡന്റ് നിഷാദ്, ബ്ളോക്ക് ട്രഷറർ മനു,ബ്ളോക്ക് എക്സിക്യൂട്ടീവ് അംഗം രോഹിണി,മേഖലാ സെക്രട്ടറി ലിജിൻ,പ്രസിഡന്റ് അൽസാജ്, ബ്ളോക്ക് കമ്മിറ്റിഅംഗം ഭാരതി, മേഖല ട്രഷറർ ജിഷ്ണു, കർഷക സംഘം ഏരിയ വൈസ് പ്രസിഡന്റ് നൗഷാദ്,സി.പി.എം തേക്കട ലോക്കൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ,സംഘാടക സമിതി ചെയർമാൻ അനീഷ്,കള്ളിക്കാട് ബ്രാഞ്ച് സെക്രട്ടറി സുധീശൻ,യൂണിറ്റ് പ്രസിഡന്റ് ഷാജു,സെക്രട്ടറി ആരതി എന്നിവർ പങ്കെടുക്കും.

Advertisement
Advertisement