സൗജന്യ മെഡിക്കൽ ക്യാമ്പ്

Saturday 25 May 2024 12:35 AM IST

മൂവാറ്റുപുഴ: മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേതൃ പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെ ലൈബ്രറി ഹാളിൽ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഇ.എം.ഷാജി നിർവ്വഹിക്കും. ലൈബ്രറി പ്രസിഡന്റ് ഒ.പി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലൈബ്രറിക്ക് ഫർണിച്ചറുകൾ അനുവദിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദിനെ അനുമോദിക്കും. തുടർന്ന് ലൈബ്രറി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും പ്രതിഭാസംഗമവും നടക്കും.

Advertisement
Advertisement