വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിൽ

Saturday 25 May 2024 12:35 AM IST

കൊച്ചി: മേയ് മൂന്നാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 454.9 കോടി ഡോളർ വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,870 കോടി ഡോളറിലെത്തി. ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയ 64856 കോടി ഡോളറെന്ന റെക്കാഡാണ് പുതുക്കിയത്. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വിദേശ നാണയ ശേഖരം മുകളിലേക്ക് നീങ്ങുന്നത്. വിദേശ നാണയങ്ങളുടെ ആസ്തി അവലോകന കാലയളവിൽ 336 കോടി ഡോളർ ഉയർന്ന് 56,900 കോടി ഡോളറിലെത്തി. ആഗോള വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ എന്നിവ മികച്ച മൂല്യവർദ്ധന നേടിയതാണ് ഗുണമായത്.

റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 124.6 കോടി ഡോളർ ഉയർന്ന് 5719 കോടി ഡോളറിലെത്തി. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യം 1816 കോടി ഡോളറായി. രൂപയുടെ മൂല്യവർദ്ധന പിടിച്ചുനിറുത്താൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വാങ്ങിയതാണ് ഡോളറിന്റെ ശേഖരം കൂടാനിടയാക്കിയത്.

ഒ​ൻ​പ​ത് ​ദി​വ​സ​ത്തി​ൽ​ 3,700​ ​പോ​യി​ന്റ് ​ ഉ​യ​ർ​ന്ന് ​സെ​ൻ​സെ​ക്സ്

കൊ​ച്ചി​:​ ​ഒ​ൻ​പ​ത് ​ദി​വ​സ​ത്തി​നി​ടെ​ 3,700​ ​പോ​യി​ന്റ് ​നേ​ട്ട​വു​മാ​യി​ ​സെ​ൻ​സെ​ക്സ് ​ച​രി​ത്ര​ ​മു​ന്നേ​റ്റം​ ​കാ​ഴ്ച​വെ​ച്ചു.​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ദേ​ശീ​യ​ ​ജ​നാ​ധി​പ​ത്യ​ ​സ​ഖ്യം​ ​മി​ക​ച്ച​ ​നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ക​ളും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​ലാ​ഭ​വി​ഹി​ത​മാ​യി​ ​റി​സ​ർ​വ് ​ബാ​ങ്ക് 2.11​ ​ല​ക്ഷം​ ​രൂ​പ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ന​ൽ​കി​യ​തു​മാ​ണ് ​വി​പ​ണി​യി​ൽ​ ​കു​തി​പ്പ് ​സൃ​ഷ്ടി​ച്ച​ത്.​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​ധ​ന​ക​മ്മി​ ​കു​ത്ത​നെ​ ​കു​റ​യാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​തീ​രു​മാ​നം​ ​സ​ഹാ​യ​ക​മാ​കും.

ക​രു​ത്തോ​ടെ​ ​ രൂപ

കൊ​ച്ചി​:​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ലെ​ ​റെ​ക്കാ​ഡ് ​മു​ന്നേ​റ്റ​വും​ ​റി​സ​ർ​വ് ​ബാ​ങ്ക് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ലേ​ക്ക് 2.11​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​ലാ​ഭ​വി​ഹി​ത​മാ​യി​ ​ന​ൽ​കു​മെ​ന്ന​ ​വാ​ർ​ത്ത​ക​ളും​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​യ്ക്ക് ​ക​രു​ത്ത് ​പ​ക​ർ​ന്നു.​ ​ഇ​ന്ന​ലെ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​ 19​ ​പൈ​സ​ ​നേ​ട്ട​വു​മാ​യി​ 83.10​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ര​ണ്ട് ​മാ​സ​ത്തി​നി​ടെ​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​മൂ​ല്യ​മാ​ണി​ത്.​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ലേ​ക്ക് ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​ർ​ ​വ​ലി​യ​ ​തോ​തി​ൽ​ ​പ​ണ​മൊ​ഴു​ക്കി​യ​തും​ ​രൂ​പ​യ്ക്ക് ​ഗു​ണ​മാ​യി.

Advertisement
Advertisement