പോകേണ്ടെന്ന് തീരുമാനിച്ച സാവിയെ ബാഴസ പുറത്താക്കി

Saturday 25 May 2024 3:21 AM IST

കാമ്പ്നൂ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തു നിന്ന് സാവി ഹെർണാണ്ടസിനെ പുറത്താക്കി. സീസണിൽ ഒരു ട്രോഫി പോലും നേടാനാകാതിരുന്നതും സാവിയുടെ ചില പ്രസ്താവനകളുമാണ് താരത്തിന് പുറത്തേക്കുള്ള വളിതെളിച്ചത്. 2024-25 സീസണിൽ ബാഴ്സലോണയുടെ പരിശീലകനായി സാവി തുടരില്ലെന്ന് ക്ലബ് പ്രസിന്റ ജോൺ ലാപോർട്ട ക്ലബ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. മുൻ ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ലിക് ആകും പുതിയ പരിശീലകനെന്ന് ക്ലബ് അറിയിച്ചു. ഞായറാഴ്ച രാത്രി സെവിയ്യക്കെതിരെ നടക്കുന്ന ലാലിഗയിലെ ഈ സീസണിലെ ബാഴ്സോലണയുടെ അവസാന മത്സരത്തിന് ശേഷം സാവി ചുമതല ഒഴിയും.കഴിഞ്ഞ ജനുവരിയിൽ താൻ ഈ സീസണോടെ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് സാവി പ്രഖ്യാപിച്ചിരുന്നു. ടീം മികവിനൊത്ത പ്രകടനം പുറത്തെടുക്കാത്തതിനെ തുടർന്നായിരുന്നു സാവി ഈ സീസസൺ അവസാനിക്കുന്നതോടെ ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ കഴിഞ്ഞയിടെ ലാപോർട്ടയുമൊത്ത് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ തീരുമാനം മാറ്റിയതായും കോച്ചായി തുടരുമെന്നും സാവി അറിയിച്ചിരുന്നു. 2021ലാണ് ബാഴ്സയുടെ കോച്ചായി സാവി ചുമതലയേൽക്കുന്നത്. 2022-23 സീസണിൽ ബാഴ്സയെ ലാലിഗ ചാമ്പ്യന്മാരുമാക്കിയിരുന്നു. സ്പാനിഷ് സൂപ്പർ കപ്പും ആ സീസണിൽ നേടി. ഈ സീസണിൽ ലാലിഗയിൽ രണ്ടാം സ്ഥാനത്താണ് ടീം. ബാഴ്സലോണ ഫസ്റ്റ് ടീമിന്റെ കളിക്കാരനായും പരിശീലകനായും സമാനതകളില്ലാത്ത കരിയറാണ് സാവിയുടേതെന്നും പ്രസ്താവനയിൽ ക്ലബ് വ്യക്തമാക്കി.

തീരുമാനം മീറ്റിംഗിന് ശേഷം

ബാഴ്‌സലോണയുടെ പരിശീലന അക്കാഡമിയായ സിയൂട്ട് എസ്‌പോർട്ടിവ് ജോവൻ ഗാമ്പറിൽ ലാപോർട്ടയും സാവിയും ഉൾപ്പെടെയുള്ള പ്രധാന അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് നിർണായ തീരുമാനം പുറത്തുവിട്ടത്.

സ്‌പോര്‍ട്‌സ് വൈസ് പ്രസിഡന്റ്ന്റ് റഫ യുസ്‌തെ, ഡയറക്ടർ ഓഫ് സ്പോർട്സ് ആൻഡേഴ്സൺ ലൂയിസ് ഡിസൂസ,​ ഡെക്കോ,​

സാവിയുടെ അസിസ്റ്റന്റായ ഓസ്‌കര്‍ ഹെര്‍ണാണ്ടസ്, സെര്‍ജിയോ അലെഗ്രെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ.

അപ്രീതിക്ക് കാരണം

ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി അഭിമുഖത്തിൽ സാവി നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് ലപ്പോർട്ടയുടേയും മറ്റ് ക്ലബ് മാനേജ്മെന്റിന്റെയും അതൃപ്തിക്ക് പ്രധാന കാരണങ്ങളിലൊന്ന്. വൻ തുകയ്ക്ക് സെൻ ചെയ്ത അതേപോലെ ബ്രസീലിയൻ യുവതാരം വിറ്റർ റൊക്യുവിന് കൃത്യമായി സിവി അവസരം നൽകാതിരുന്നതും മാനേജ്മെന്റിനെ ചൊടിപ്പിച്ചു.

Advertisement
Advertisement