ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം

Saturday 25 May 2024 11:30 PM IST

പ​ത്ത​നം​തിട്ട : വരുന്ന ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഭരണപക്ഷ ഉദ്യോഗസ്ഥ സംഘത്തെ ഉപയോഗിച്ച് വാർഡ് വിഭജനം നടത്തുവാൻ നീക്കം ഉണ്ടായാൽ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം മുന്നറിയിപ്പ് നൽകി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് അവരുമായി കൂടിയാലോചിച്ച് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഓരോ വാർഡ് വീതം വർദ്ധിപ്പിക്കുന്ന രീതിയിൽ വിഭജനം പാടുള്ളൂ എന്ന് യോഗം ആവശ്യപ്പെട്ടു.
2011 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടർപട്ടിക ശുദ്ധീകരിക്കുവാൻ തീവ്രവും കുറ്റമറ്റതുമായ സംവിധാനം ഒരുക്കണമെന്ന് നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജൂൺ 4 ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സംബന്ധിച്ച ക്രമീകരണങ്ങൾ യോഗം ചർച്ച ചെയ്തു.
ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ്, കെ. ജാസിംകുട്ടി, റോജിപോൾ ഡാനിയേൽ, ബ്ലോക്ക് പ്രസിഡന്റുമാരായ എസ്. ബിനു, സക്കറിയ വർഗീസ്, പ്രൊഫ. പി.കെ മോഹൻരാജ്, ദീനാമ്മ റോയി, ആർ. ദേവകുമാർ, ജെറി മാത്യു സാം, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലെത്ത്, കെ. ശിവപ്രസാദ്, തെരഞ്ഞെടുപ്പ് വാർ റും കോ​ഓർഡിനേറ്റർ എ. അബ്ദുൾ ഹാരിസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement