പ്രിമിയർ ലീഗ് ആരംഭിച്ചു

Saturday 25 May 2024 11:54 PM IST

തൊടുപുഴ : ജില്ലാ ഹാന്റ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ ഹാന്റ്ബോൾ പ്രീമിയർ ലീഗ് ആരംഭിച്ചു. ഇടുക്കി പ്രിമിയർ ലീഗ് രക്ഷാധികാരി അപു ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ സജി ചെമ്പകശ്ശേരി, ഫിബ ഇന്റർ നാഷണൽ കമ്മീഷണർ ഡോക്ടർ പ്രിൻസ് മറ്റം, ഇടുക്കി ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷൈജൻ സ്റ്റീഫൻ സ്‌പോർട്ട്‌സ് കൗൺസിൽ മെമ്പർ ജെയിസൺ പി. ജോസഫ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement