വീടുകളുടെ സമർപ്പണം

Sunday 26 May 2024 1:03 AM IST

ചാലക്കുടി: റോട്ടറി ക്ലബ് പാർപ്പിടം പദ്ധതിയിൽ ഉൾപെടുത്തി വാസയോഗ്യമാക്കിയ 6 വീടുകളുടെ താക്കോൽ സമർപ്പണം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളിലായാണ് വീടുകൾ നിർമ്മിച്ചത്. 4 വീടുകൾ കൂടി പദ്ധതിയുടെ ഭാഗമായി വാസയോഗ്യമാക്കി നൽകും. അന്നനാട് യൂണിയൻ ഹൈസ്‌കൂളിനു റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജ്ജമാക്കി നൽകാനുള്ള സമ്മതപത്രം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ജയൻ ജോസഫ് പട്ടത്തിന് കൈമാറി. പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോൺ തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, ജെനീഷ് പിജോസ്, രമേഷ്‌കുമാർ കുഴിക്കാട്ടിൽ, ലെനിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement