തിരുഹൃദയ ദേവലായത്തിൽ ഊട്ടു തിരുനാൾ

Sunday 26 May 2024 1:04 AM IST

തൃശൂർ : തിരുഹൃദയ റോമൻ കാത്തലിക് ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാൾ ജൂൺ 11 ന് ആഘോഷിക്കും. ജൂൺ നാലിന് രാവിലെ 10.15ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരീറ്റീസ് റവ. ഫ്രാൻസിസ് കല്ലറയ്ക്കൽ കൊടിയേറ്റം നിർവഹിക്കും. ജൂൺ 9ന് കോട്ടപ്പുറം അതിരൂപത വികാരി ജനറാൾ റോക്കി റോബിൻ കളത്തിൽ നേർച്ച പായസം ആശീർവദിക്കും. പത്തിന് പ്രസുദേന്തി ദിനം. 11ന് തിരുനാൾ ദിവസം രാവിലെ 5.30 മുതൽ രാത്രി 9 വരെ തുടർച്ചയായി വിവിധ ഭാഷകളിൽ ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും. രാവിലെ 6.30ന് ദിവ്യ ബലിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ഫാ. ജോസ് വള്ളൂരാൻ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 9.30ന് ഊട്ടുസദ്യ കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ ആശീർവദിക്കും. രാത്രി പത്ത് മണി വരെ ഊട്ടു സദ്യ ഉണ്ടാകും. ഇത്തവണ രണ്ട് ലക്ഷം പേർക്കാണ് ഊട്ടു സദ്യ.

Advertisement
Advertisement