ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിന്റെ ശിരസ് : ഡോ.മോഹൻ കുന്നുമ്മൽ

Sunday 26 May 2024 1:05 AM IST

തൃശൂർ : ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിന്റെ ശിരസാണെന്നും അവയെ തകർക്കാൻ ശ്രമിക്കരുതെന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മേൽ അഭിപ്രായപ്പെട്ടു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സമൂഹത്തിന്റെ ശിരസായതിനാലാണ് വൈദേശിക ശക്തികൾ അവയെ നശിപ്പിക്കാൻ തയ്യാറായത്. ക്ഷേത്രങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്ന നിലയ്ക്കാണ്. എന്നാൽ ഇപ്പോൾ ക്ഷേത്രഭൂമികൾ ഷോപ്പിംഗ് സെന്ററുകളായി മാറുന്നത് പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സീമാ ജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ എൻ.രാമൻപിള്ള, മറ്റ് ഭാരവാഹികളായ കെ.എസ്.നാരായണൻ, പി.കെ.ചന്ദ്രൻ, കെ.നാരായണൻകുട്ടി, അഡ്വ.ലക്ഷ്മി പ്രിയ, എ.പി.ഭരത് കുമാർ, കെ.സതീഷ് ചന്ദ്രൻ, ജി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച തൃശൂർ പൂരത്തെ തകർക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്ന് ഡോ.വിജയരാഘവൻ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി.

Advertisement
Advertisement