രോഗികൾക്ക് കുട നൽകി യൂത്ത് കോൺ. പ്രതിഷേധം

Sunday 26 May 2024 1:23 AM IST

കൊല്ലം: ജില്ലാ ആശുപത്രിയിൽ ഒ.പിയും ഐ.സി.യുകളും ലാബുകളും ചോർന്നൊലിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രോഗികൾക്ക് കുട വിതരണം ചെയ്തു.

രോഗികളെ പരമാവധി ദുരിതത്തിലാക്കി അധികൃതർ ജില്ലാ ആശുപത്രിയെ തകർക്കുകയാണെന്ന് പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. മാർച്ച് അത്യാഹിത വിഭാഗത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നായിരുന്നു കുട വിതരണവും ധർണയും. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന ഹർഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, ജില്ലാ വൈസ് പ്രസിഡന്റുമാരായ കൗശിക്, ആദർശ് ഭർഗവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉല്ലാസ് ഉളിയക്കോവിൽ, ഷാഫി ചെമ്മാത്ത്, നജ്മൽ റഹ്മാൻ, വിഷ്ണു വിജയൻ കുന്നത്തൂർ, നസ്മൽ കലതിക്കാട്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹർഷാദ്, സിദ്ദിഖ്, അജു ചിന്നക്കട, ഷാജി പള്ളിത്തോട്ടം, റാഷിദ്, നവാസ് റഷാദി, മിഥുൻ കടപ്പാക്കട, അർജ്ജുൻ ഉളിയക്കോവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement