സൗജന്യ പി.എസ്.സി പരിശീലനം

Sunday 26 May 2024 1:24 AM IST

കൊല്ലം: ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിക്കുന്നു. സാധാരണക്കാരനും മുന്നേറാൻ ഒരു കൈത്താങ്ങ് എന്ന നിലയിലാണ് എംപ്ലോയീസ് ഫോറം പരിശീലനം ആരംഭിക്കുന്നത്.

ജൂൺ 2 മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ കൊല്ലത്ത് ആരംഭിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു, പി.സുന്ദരൻ, പച്ചയിൽ സന്ദീപ്, കേന്ദ്രസമിതി സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ, കോഴ്സ് ഡയറക്ടർ ജി.ബൈജു, കോഴ്സ് കോ ഓഡിനേറ്റർ ഷിൻ ശ്യാമളൻ, കേന്ദ്ര സമിതി ട്രഷറർ എം.എം.മജേഷ്, കേന്ദ്ര എക്സി. കമ്മിറ്റി അംഗങ്ങൾ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. അന്നേദിവസം കേന്ദ്ര സമിതി യോഗവും ചേരും.

Advertisement
Advertisement