അനുമോദന സമ്മേളനം

Monday 27 May 2024 1:24 AM IST

കോവളം: നഗരസഭ വെള്ളാർ വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുലരി 2024 എന്ന പേരിൽ പാച്ചല്ലൂർ ഗവ. എൽ.പി സ്കൂൾ പൂർവ വിദ്യാർത്ഥി കുട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അനുമോദന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. സ്കൂളിൽ നിന്നും വിരമിക്കുന്ന എച്ച്.എം എസ്.ഷീബയെ ആദരിച്ചു. എ .ഇ.ഒ രാജേഷ്, ബാബു, പ്രൊഫ. ഡി. സജീവ് കുമാർ, ഡോ. വാഴാമുട്ടം ചന്ദ്രബാബു,ശിവാസ് വാഴാമുട്ടം, റിട്ട.എച്ച്.എം കെ.എസ് നടേശൻ, എം.അനിൽകുമാർ, വെള്ളാർ സാബു, എസ്.പ്രശാന്തൻ, പി.ടി.എ പ്രസിഡന്റ്‌ എം. ദൗലത് ഷാ, എം.പി.ടി പ്രതിനിധി എൻ. സുബിന തുടങ്ങിയവർ സംസാരിച്ചു.വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി. ബൈജു സ്വാഗതവും സമിതി ചെയർമാൻ പാച്ചല്ലൂർ ഡി.ജയകുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement