മുന്നാക്കക്കാർക്കുള്ള സംവരണം: വരുമാന പരിധി 8 ലക്ഷമായി ഉയർത്തണമെന്ന് വാര്യർ സമാജം

Monday 27 May 2024 12:00 AM IST

മാനന്തവാടി: മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി എട്ടു ലക്ഷം രൂപയാക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

സമാപന സമ്മേളനം കോട്ടയ്ക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. മാധവൻകുട്ടി വാര്യർ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.കെമോഹൻദാസ് അദ്ധ്യക്ഷനായിരുന്നു.

യുവജന സമ്മേളനം പി.വി. രാജേഷും വനിതാ സമ്മേളനം നഗരസഭാദ്ധ്യക്ഷ സി.കെ. രത്നവല്ലിയും ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസത്തെ പ്രതിനിധി സമ്മേളനം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ദേവിദാസ് വാരിയർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. നാൽപ്പത് അമ്മമാരെ ആദരിച്ചു. സാംസ്‌കാരിക സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.വി. കൃഷ്ണവാരിയർ സ്മാരക അവാർഡ് കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാരിയർക്ക് നടൻ ജയപ്രകാശ് കുളൂർ സമ്മാനിച്ചു.

ഭാരവാഹികൾ: പി.കെ. മോഹൻദാസ് തിരുവനന്തപുരം (പ്രസിഡന്റ്), ആർ. ഗോപകുമാർ, എസ്. ശങ്കരവാര്യർ, ടി.വി. ശ്രീനിവാസൻ (വൈസ് പ്രസിഡന്റുമാർ), വി.വി. മുരളീധര വാര്യർ കണ്ണൂർ (ജനറൽ സെക്രട്ടറി), കെ. സുരേഷ്‌കുമാർ, എ.സി. സുരേഷ്, ടി.വി. രാധാകൃഷ്ണൻ (സെക്രട്ടറിമാർ), വി.വി. ഗിരീശൻ തൃശൂർ (ട്രഷറർ). വനിതാവിഭാഗം: ഗീത. ആർ. വാരിയർ (പ്രസിഡന്റ്), ചന്ദ്രിക കൃഷ്ണൻ (സെക്രട്ടറി), സീത ഗോപിനാഥ് (ട്രഷറർ).

ക്ഷേ​ത്ര​ ​സം​ര​ക്ഷ​ണ​ ​സ​മി​തി
സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​കൾ

തൃ​ശൂ​ർ​:​ ​ക്ഷേ​ത്ര​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​മു​ല്ല​പ്പി​ള്ളി​ ​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​(​അ​ദ്ധ്യ​ക്ഷ​ൻ​)​ ​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി,​ ​ന​ന്ദ​കു​മാ​ർ,​ ​ജി.​കെ.​സു​രേ​ഷ്ബാ​ബു​ ​(​ഉ​പാ​ദ്ധ്യ​ക്ഷ​ന്മാ​ർ​),​ ​കെ.​എ​സ്.​നാ​രാ​യ​ണ​ൻ​ ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​),​ ​വി.​കെ.​ച​ന്ദ്ര​ൻ,​ ​എ​സ്.​പ്ര​ബോ​ധ്കു​മാ​ർ,​ ​ഡോ.​എം.​വി.​ന​ടേ​ശ​ൻ​ ​(​സെ​ക്ര​ട്ട​റി​മാ​ർ​),​ ​ടി.​യു.​മോ​ഹ​ന​ൻ​ ​(​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​),​ ​ടി.​എ​ൻ.​രാ​മ​സ്വാ​മി​ ​(​ ​ട്ര​ഷ​റ​ർ​ ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.

Advertisement
Advertisement