വെളിയം മഹാത്മാ ബാലവേദിയുടെ വാർഷികാഘോഷം

Monday 27 May 2024 12:06 AM IST
വെളിയം മഹാത്മാബാലവേദിയുടെ പതിനേഴാമത് വാർഷികവും പൊതുസമ്മേളനവും എൻ. കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : വെളിയം മഹാത്മാ ബാലവേദിയുടെ പതിനേഴാം വാർഷികാഘോഷവും അവാർഡ് ദാനവും എൻ. കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ബാലവേദി രക്ഷാധികാരി വെളിയം ഉദയകുമാർ അദ്ധ്യക്ഷനായി. ജോസ് പരുത്തിയറ സ്വാഗതം പറഞ്ഞു. വെളിയം പഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത് വിജയിച്ച 150 ഓളം വിദ്യാർത്ഥികൾക്കും അവാർഡ് നൽകി അനുമോദിച്ചു. സംഗീത സംവിധായകൻ ഓടനാവട്ടം കോസ്മിക്ക് രാജൻ പ്രഭാഷണം നടത്തി. വെളിയം ഗീതാഞ്ജലി കുടവൂർ രഞ്ജിത്ത്, പുതുവീട് അശോകൻ , ഓടനാവട്ടം ജോർജുകുട്ടി,ആർ. ഉദയകുമാർ, കായിലപ്രസംഗം ബാലവേദി ഭാരവാഹികളായ കാശിനാഥ് , ആരോൺ രാജീവ്, നവ്യ ,ആദിത്യൻ അർജുൻ, സിദ്ധാർത്ഥ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement