വനിതാ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ

Monday 27 May 2024 1:19 AM IST
football

ബിൽബാവോ : യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം സീസണിലും കിരീടം നേടി സ്പാനിഷ് ക്ളബ് ബാഴ്സലോണ . കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെയാണ് ബാഴ്സലോണയുടെ വനിതകൾ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 63-ാം മിനിട്ടിൽ അയ്താന ബോൺമതിയും 90+5-ാം മിനിട്ടിൽ അലെക്സിയ പുട്ടെല്ലാസുമാണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.

Advertisement
Advertisement