കോർപറേഷൻ അധികൃതർ നഗരത്തിന്റെ ദുരിതം

Tuesday 28 May 2024 12:00 AM IST

തൃശൂർ: മഴക്കാല മുന്നൊരുക്ക പ്രവർത്തനം നടത്താതെ ഗുരുതരമായ കെടുകാര്യസ്ഥതയുടെ ഭാഗമായി നഗരം പ്രളയത്തിലാക്കിയ കോർപറേഷൻ അധികൃതർ ദുഃഖങ്ങളും ദുരിതങ്ങളും നൽകുന്നവർ മാത്രമായി മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കോർപറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശ്ശേരി അദ്ധ്യക്ഷനായി. കെ.പി. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രമോഹൻ, ജോൺ ഡാനിയൽ, എ. പ്രസാദ്, കെ.ബി. ശശികുമാർ, ഐ.പി. പോൾ, രാജൻ പല്ലൻ, അഡ്വ. സുബി ബാബു, കെ.എച്ച്. ഉസ്മാൻ ഖാൻ, സി.ബി. ഗീത, സി.ഡി. ആന്റസ്, എം.എസ്. രാമകൃഷ്ണൻ, ടി. നിർമ്മല, കെ. സുമേഷ്, ശ്യാമള മുരളീധരൻ, മുകേഷ് കൂളപ്പറമ്പിൽ, കൗൺസിലർമാരായ ലാലി ജയിംസ്, ഇ.വി. സുനിൽ രാജ്, ആൻസി പുലിക്കോട്ടിൽ, സിന്ധു ചാക്കോള, മേഴ്‌സി അജി, ലീല ടീച്ചർ, രന്യ ബൈജു, അഡ്വ. വില്ലി, കെ. രാമനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement