കർഷക സേവാ കേന്ദ്രം- വളം ഡിപ്പോ ഉദ്ഘാടനം
Tuesday 28 May 2024 12:02 AM IST
കൊയിലാണ്ടി: അഗ്രിക്കൾച്ചറിസ്റ്റ് വർക്കേഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കൊല്ലം ആനകുളത്ത് കർഷകസേവാ കേന്ദ്രം - വളം ഡിപ്പോ സൊസൈറ്റി പ്രസിഡന്റ് കെ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് അഡ്വ. എം.സതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പി. മുത്തുകൃഷ്ണൻ, ടി. പി. കൃഷ്ണൻ, ഇ. അശോകൻ, എടക്കുടി സുരേഷ്ബാബു, തങ്കമണി ചൈത്രം, ഇന്ദിര. ടി. കെ, പ്രേമകുമാരി. എസ്. കെ, ഷരീഫ. പി. പി, അഡ്വ.ഉമേന്ദ്രൻ. പി. ടി. കെ. ശ്രീധരൻ, സിതാര. വി.എം, സജിനി. എ. എം എന്നിവർ പ്രസംഗിച്ചു. ആദ്യവില്പന കർഷകനായ കീരംകയിൽ കുമാരന് നൽകി. സെക്രട്ടറി രേഷ്മ കെ.ആർ സ്വാഗതം പറഞ്ഞു.