ആശിർവാദ് ഭവന വായ്പയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Tuesday 28 May 2024 12:40 AM IST

കൊച്ചി: കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കായി 'എസ്‌.ഐ.ബി ആശിർവാദ്' ഭവന വായ്പ പദ്ധതിയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ഇതിലൂടെ വാർഷിക വരുമാനം 4.80 ലക്ഷം രൂപ വരെയുള്ള കുടുംബങ്ങൾക്കും 20,000 രൂപയുടെ കുറഞ്ഞ മാസവരുമാനമുള്ളവർക്കും ഭവന വായ്പ ലഭ്യമാകും. ആദ്യഘട്ടത്തിൽ, കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വായ്പ ലഭ്യമാകുക.മുൻകൂർ ചാർജുകൾ ഒന്നുമില്ലാത്ത എസ്‌ഐബി ആശിർവാദ് ഭവന വായ്പയുടെ നടപടിക്രമങ്ങൾ ഇടപാടുകാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു.
ഉപഭോക്താക്കളുടെ വീടെന്ന സ്വപ്നം സാഷാത്കരിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ ബിജി എസ്. എസ് പറഞ്ഞു.

കാലാവധി 25 വർഷംവരെ

പലിശ നിരക്ക് 10 ശതമാനം മുതൽ

ഇഎംഐ ഒരു ലക്ഷത്തിന് 909 രൂപയാണ് .

Advertisement
Advertisement