ബാർകോഴ: പ്രതിഷേധ മാർച്ച്

Wednesday 29 May 2024 12:00 AM IST

തൃശൂർ: സംസ്ഥാന മദ്യനയം ബാർ മുതലാളിമാർ തീരുമാനിക്കുന്നുവെന്നും എക്‌സൈസ് - ടൂറിസം മന്ത്രിമാർ ഒത്തുകച്ചവടക്കാരായി അധഃപതിച്ചെന്നും ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ. ബാർ കോഴ വിഷയത്തിൽ ആരോപണ വിധേയരായ മന്ത്രിമാരായ എം.ബി. രാജേഷും, മുഹമ്മദ് റിയാസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ലോനപ്പൻ ചക്കച്ചാംപറമ്പിൽ അദ്ധ്യക്ഷനായി. ഡോ. മാർട്ടിൻ പോൾ, കെ.ബി. രതീഷ്, ഫ്രാൻസിസ് പിൻ ഹീറോ, വരുൺ കുന്നാവിൽ, നിധിൻ സുഭാഷ്, അൽവിൻ ആന്റോ, പ്രദീപ് മാച്ചാടൻ, വിഷ്ണു ചേലക്കര, ടോണി പുതുക്കാട്, വിപിൻ ഗുരുവായൂർ, പ്രേംജി ചാലക്കുടി എന്നിവർ സംസാരിച്ചു.

Advertisement
Advertisement