വെള്ളപ്പൊക്ക കെടുതിയിൽ വൈക്കം

Wednesday 29 May 2024 12:38 AM IST

വൈക്കം : കനത്തമഴയിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായി. തലയോലപറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, വെച്ചൂർ , തലയാഴം, ടി വി പുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും പുഴ , കായലോര മേഖലയിലുമാണ് വെള്ളം കയറിയത്. തലയോലപറമ്പിലെ പാലാംകടവ്, അടിയം ഭാഗങ്ങളിൽ പുഴയിലെ ജലനിരപ്പുയർന്നതോടെ വീടുകളുടെ മുറ്റത്ത് വെള്ളം കയറി. പഞ്ചായത്തിലെ തേവലക്കാട്ട് 25 കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുകയാണ്. ചെമ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ഏനാദി, തുരുത്തുമ്മ , ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ്, പനമ്പുകാട്, അക്കരപ്പാടം വാഴമന,പടിഞ്ഞാറെക്കര തുടങ്ങിയ

ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറി. മൂവാറ്റുപുഴയാറിലൂടെ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടു. മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.

Advertisement
Advertisement