പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം

Thursday 30 May 2024 12:49 AM IST

കോട്ടയം: കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിലെ ഒരു വർഷ അംഗത്വം പൂർത്തിയാക്കിയവരുടെ മക്കളിൽ 2024-25 അദ്ധ്യയനവർഷം എൽ.കെ.ജി ഒന്നാം ക്ലാസ് എന്നിവയിൽ പുതുതായി ചേരുന്നവർക്കുള്ള പഠനോപകരണങ്ങൾ വാങ്ങാനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി : ജൂൺ 10. ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പ്, അംഗത്തിന്റെ ആധാർ, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി ഐ.ഡി കാർഡിന്റെ പകർപ്പ്, കുട്ടിയുടെ സ്‌കൂളിൽനിന്നുള്ള സാക്ഷ്യപത്രം, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യത്തെയും അവസാനത്തെയും അടവുകൾ രേഖപ്പെടുത്തിയ പേജുകളുടെ പകർപ്പുകൾ എന്നിവ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0481 2300762.

Advertisement
Advertisement