കുടുംബശ്രീ കലോത്സവത്തിന് തുടക്കം

Thursday 30 May 2024 12:59 AM IST

തൃശൂർ: കുടുംബശ്രീ ജില്ലാ കലോത്സവത്തിന് തിരശ്ശീല ഉയർന്നു. ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട ഓക്‌സിലറി അംഗങ്ങൾക്കുള്ള കലോത്സവം അരങ്ങ് 2024 ടൗൺ ഹാളിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ. എ. കവിത അദ്ധ്യക്ഷയായി. അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എസ്.സി. നിർമ്മൽ, പ്രസാദ് കെ.കെ, സിജുകുമാർ എ, ജില്ലാ പ്രോഗ്രാം മാനേജർ എം.എ. അജീഷ സംസാരിച്ചു. തുടർന്ന് കരിവെള്ളൂർ മുരളിയുടെ ഞാൻ സ്ത്രീ,കന്യാദാനം എന്നീ കവിതകൾ സമന്വയിപ്പിച്ച് തൃശൂർ രംഗശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഞാൻ സ്ത്രീ എന്ന സംഗീതശിൽപ്പം അരങ്ങേറി. 3 വേദികളിലായി 46 ഇനങ്ങളിൽ 850 ഓളം പേർ മത്സരിക്കുന്നുണ്ട്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം നിർവഹിക്കും.

Advertisement
Advertisement