പുസ്തക പ്രകാശനം

Thursday 30 May 2024 3:56 AM IST

ബാലരാമപുരം: കോട്ടുകാൽ കവികൾ സാംസ്‌കാരിക വേദി രാജേന്ദ്രൻ കോട്ടുകാൽ രചിച്ച പാമര വിളക്ക് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും കാവ്യസംഗമവും നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു.പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രൻ മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖിയ്ക്ക് കൈമാറി പുസ്തകം പ്രകാശനം ചെയ്തു. ഡോ. പി.സോമൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ. ഉഷാ സതീഷ്,കെ. രാജൻ, ഡോ.ഡി.അനിൽകുമാർ ,സതീഷ് കിടാരക്കുഴി, ശ്യാമപ്രസാദ്.എസ്. കോട്ടുകാൽ,ടി.ചന്ദ്രൻ ,വി .സി .റസൽ ,രാജേന്ദ്രൻ നെല്ലിമൂട്, വിജേഷ് ആഴിമല,​പയറ്റുവിള സോമൻ, ജാനു കാഞ്ഞിരംകുളം തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement