വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു

Thursday 30 May 2024 12:02 AM IST
കാതിയോട്ട് നടന്ന വീരേന്ദ്രകുമാർ അനുസ്മരണം ഇളമന ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സോഷ്യലിസ്റ്റ് നേതാവ് എം.പി.വീരേന്ദ്രകുമാറിന്റെ നാലാം ചരമ വാർഷിക ദിനത്തിൽ രാഷ്ട്രീയ ജനതാദൾ മുക്കം മുനിസിപ്പൽ കമ്മിറ്റി കാതിയോട്ട് സംഘടിപ്പിച്ച അനുസ്മരണം ഇളമന ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ടാർസൻ ജോസ് കോക്കാപ്പിള്ളി, ഇളമന സുബ്രഹ്മണ്യൻ, കെ.മുഹമ്മദ് ഹാജി, ഗോൾഡൻ ബഷീർ, മോഡേൺ അബൂബക്കർ, എ.കെ.സിദ്ദിഖ്, ടി.കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കുമാരനെല്ലൂരിൽ നടന്ന അനുസ്മരണം ആർ.ജെ.ഡി സംസ്ഥാന ജന. സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. എ.പി.മോയിൻ അദ്ധ്യക്ഷത വഹിച്ചു. രാജി തത്തേടത്ത്, എൻ. അബ്ദുൽ സത്താർ , ടി.പി. റഷീദ് , ചോലക്കൽ മൊയ്തീൻ , രാജേഷ് പൊട്ടിയിൽ , മനോജ് മൂത്തേടത്ത് എന്നിവർ പങ്കെടത്തു.

Advertisement
Advertisement