സെക്രട്ടേറിയറ്റ് മാർച്ച്
Thursday 30 May 2024 1:02 AM IST
പെരുമ്പാവൂർ: കേരള ബാർ ഹോട്ടൽസ് ആന്റ് റെസ്റ്റോറന്റ് എംപ്ളോയീസ് ഫെഡറേഷൻ ജൂൺ 1ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. അബ്കാരി ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക, ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ നിലനിർത്തുക, ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 10 വരെ ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. കേരള ബാർ ഹോട്ടൽസ് ആന്റ് റെസ്റ്റോറന്റ് എംപ്ളോയീസ് ഫെഡറേഷൻ ജൂൺ 1ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് മാർച്ച് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ. കെ.അഷ്റഫ്, ജനറൽ സെക്രട്ടറി വി.വി. ആന്റണി എന്നിവർ സംസാരിക്കും.