കൈക്കൂലി: പെരിന്തൽമണ്ണ നഗരസഭ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ

Thursday 30 May 2024 2:40 AM IST

പെരിന്തൽമണ്ണ: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പണം ആവശ്യപ്പെട്ട പെരിന്തൽമണ്ണ നഗരസഭയിലെ റവന്യൂ ഇൻസ്‌പെക്ടർ വളാഞ്ചേരി ഇരിമ്പിളിയം മൈലാഞ്ചിപ്പറമ്പിൽ ഉണ്ണിക്കൃഷ്ണനെ(50) മലപ്പുറം വിജിലൻസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിലെ റിട്ട. വെറ്ററിനറി ഡോക്ടർ ഉസ്മാന്റെ പരാതിയിലാണ് കേസ്. പരാതിക്കാരൻ നൽകിയ 2,​000 രൂപ ഉദ്യോഗസ്ഥനിൽ നിന്ന് കണ്ടെടുത്തു. ഡോക്ടറുടെ മകളുടെ പേരിൽ വാങ്ങിയ സ്ഥലത്തുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിച്ചിരുന്നു. സ്ഥലം കാണണമെന്നും 2,​000 രൂപ വേണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെ വിജിലൻസിനെ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ഡോക്ടറുടെ കാറിൽ സ്ഥലം കണ്ട് മടങ്ങുമ്പോൾ,​ നേരത്തെ വിജിലൻസ് പ്രത്യേക രാസവസ്തു വിതറി നൽകിയ നോട്ടുകൾ റവന്യൂ ഇൻസ്‌പെക്ടർക്ക് കൈമാറി. കാറിൽ നഗരസഭയ്ക്ക് മുന്നിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.

Advertisement
Advertisement