ഓൺലൈനിൽ ലഹരിവിൽപ്പന : 2 പേർ അറസ്റ്റിൽ

Thursday 30 May 2024 2:06 AM IST

വ​ണ്ടൂ​ർ​:​ ​ഓ​ൺ​ലൈ​ൻ​ ​പ​ർ​ച്ചേ​സ് ​പ്ലാ​റ്റ്‌​ഫോം​ ​മാ​തൃ​ക​യി​ൽ​ ​ല​ഹ​രി​ ​മ​രു​ന്ന് ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യ​ ​സം​ഘ​ത്തി​ലെ​ ​ര​ണ്ടു​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഗൂ​ഡ​ല്ലൂ​ർ​ ​നെ​ൽ​കോ​ട്ട​ ​സ്വ​ദേ​ശി​ ​നൂ​ർ​മ​ഹ​ൽ​ ​വീ​ട്ടി​ൽ​ ​നൗ​ഫ​ൽ​ ​അ​ബു​ബ​ക്ക​ർ,​​​ ​എ​ട​ക്ക​ര​ ​സ്വ​ദേ​ശി​ ​പു​തു​വാ​യ് ​വീ​ട്ടി​ൽ​ ​വി​ഷ്ണു​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​ൻ.​ ​നൗ​ഫ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ ഒ​രാ​ളെ​ ​വ​ണ്ടൂ​രി​ൽ​ ​വ​ച്ചും​ ​മ​റ്റൊ​രാ​ളെ​ ​തി​രൂ​രി​ൽ​ ​വ​ച്ചു​മാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ക്യൂ​ ​ആ​ർ​ ​കോ​ഡിൽ പ​ണ​മ​യ​ച്ച് ​സ്‌​ക്രീ​ൻ​ഷോ​ട്ട് ​അ​യ​ച്ചു​ ​കൊ​ടു​ക്കും.​ ​മ​റു​പ​ടി​യാ​യി​ ​ഇ​തേ​ ​വാ​ട്സ്ആ​പ്പ് ​ന​മ്പ​റിൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട​ ​സ്ഥ​ല​വും​ ​സ​മ​യ​വും​ ​അ​റി​യി​ക്കും.​ ​പ​റ​ഞ്ഞ​ ​അ​ള​വി​ലു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​എ​ത്തി​ച്ചു​ ​കൊ​ടു​ക്കും.​ ​ആ​ർ​ക്കാ​ണ് ​പ​ണം​ ​അ​യ​ച്ച​തെ​ന്നോ​ ​ആ​രാ​ണ് ​മ​യ​ക്കു​മ​രു​ന്ന് ​എ​ത്തി​ക്കു​ന്ന​തെ​ന്നോ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​അ​റി​യാ​നാ​വി​ല്ല.​ ​വി​ക്രം​ ​സി​നി​മ​യി​ലെ​ ​റോ​ള​ക്സ് ​എ​ന്ന​ ​വി​ല്ല​ൻ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​വി​ളി​പ്പേ​രി​ലാ​ണ് ​ഈ​ ​ന​മ്പ​ർ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ​ ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് .ഇ​ത​ര​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​മ​റ്റും​ ​പേ​രി​ലു​ള്ള​ ​മൊ​ബൈ​ൽ​ ​ന​മ്പ​റു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഇ​വ​ർ​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്തു​ന്ന​ത്.​ ​കാ​ളി​കാ​വ്,​ ​പാ​ണ്ടി​ക്കാ​ട്,​​​ ​നി​ല​മ്പൂ​ർ,​ ​വ​ണ്ടൂ​ർ​ ​മേ​ഖ​ല​ക​ളി​ൽ​ ​വ്യാ​പ​ക​മാ​യി ഓ​ൺ​ലൈ​ൻ​ ​വി​ൽ​പ്പ​ന​ ​പി​ടി​ച്ച​തോ​ടെ​യാ​ണ് ​എ​ക്‌​സൈ​സ് ​പൂ​ട്ടി​ട്ട​ത്.​ ​
വ​ണ്ടൂ​ർ​ ​ഭാ​ഗ​ത്ത് ​ഓ​ർ​ഡ​ർ​ ​പ്ര​കാ​രം​ ​വി​ത​ര​ണ​ത്തി​നെ​ത്തി​യ​ ​നൗ​ഫ​ൽ​ ​അ​ബൂബ​ക്ക​റാ​ണ് ​ആ​ദ്യം​ ​പി​ടി​യി​ലാ​യ​ത്.​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ൾ​ ​തി​രൂ​ർ​ ​ത​ല​ക്കാ​ട് ​പു​ല്ലൂ​രി​ലു​ള്ള​ ​വാ​ട​ക​ ​ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ​ക​ഞ്ചാ​വു​ ​സൂ​ക്ഷി​ച്ചി​ട്ടു​ള്ള​തെ​ന്നും​ ​അ​വി​ടെ​ ​നി​ന്നാ​ണ് ​സം​ഘം​ ​ഓ​പ്പ​റേ​റ്റ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​മ​ന​സി​ലാ​യി.പു​ല​ർ​ച്ചെ​ ​തി​രൂ​രി​ലെ​ ​വാ​ട​ക​ ​ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി റോ​ള​ക്സ് ​വാ​ട്സാ​പ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​വി​ഷ്ണു​വി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​അ​ഞ്ചു​ ​കി​ലോ​ ​ക​ഞ്ചാ​വും​ ​ക​ണ്ടെ​ടു​ത്തു.​ ​സം​ഘ​ത്തി​ന് ​മ​യ​ക്ക​മ​രു​ന്നെ​ത്തി​ക്കു​ക​യും​ ​പ​ണ​മി​ട​പാ​ടു​ ​ന​ട​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ ​തൊ​ടു​പു​ഴ​ ​സ്വ​ദേ​ശി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​

Advertisement
Advertisement