വേനൽമഴ ചതിച്ചില്ല; പെയ്തത് അധിക മഴ

Thursday 30 May 2024 2:29 AM IST

മലപ്പുറം: ഗുരുതര മഴക്കുറവിൽ നിന്ന് മഴക്കൂടുതലെന്ന സ്ഥിതിയിലേക്കെത്തി ജില്ല. മാർച്ച് ഒന്ന് മുതൽ മേയ് 29 വരെ 282.4 മില്ലീമീറ്റർ മഴ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചപ്പോൾ ലഭിച്ചത് 381.8 മില്ലീമീറ്റർ. വേനൽമഴയിൽ 35 ശതമാനത്തിന്റെ വർദ്ധനവുണ്ട്. വേനൽമഴ ലഭിക്കുന്ന മാർച്ച് ഒന്ന് മുതൽ മേയ് പകുതി വരെ ജില്ലയിൽ 54 ശതമാനമായിരുന്നു മഴക്കുറവ്. 188.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 86.2 മില്ലീമീറ്റർ മഴ. മാർച്ചിൽ മഴയിൽ 68 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. മേയ് 15ന് ശേഷം പല ദിവസങ്ങളിലായി ലഭിച്ച മഴയാണ് ജില്ലയിലെ മഴക്കുറവ് പരിഹരിച്ചത്. ഒരാഴ്ചയായി പെയ്ത കനത്ത മഴ അധിക മഴയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇന്നലെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായി മഴ ലഭിച്ചിരുന്നില്ല. ജൂൺ രണ്ട് വരെ യെല്ലോ അലേർട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. സംസ്ഥാനത്ത് ഇടുക്കി,​ കോഴിക്കോട്,​ വയനാട് ഒഴികെ മറ്റെല്ലാ ഇടങ്ങളിലും അധിക മഴ ലഭിച്ചിട്ടുണ്ട്.

465.1 - സംസ്ഥാനത്ത് ആകെ ലഭിച്ച മഴ

334.7 - പ്രവചിക്കപ്പെട്ടിരുന്ന മഴ

39 % - മഴയിലെ വർദ്ധനവ്

വെതർ സ്റ്റേഷൻ .............................. ലഭിച്ച മഴ (മില്ലീമീറ്ററിൽ)

ആനക്കയം................................................................ 3.5

നിലമ്പൂർ .................................................................. 7

പാലേമാട് .................................................................. 0.5

തവനൂർ കെ.വി.കെ.................................................. 4

തെന്നല ...................................................................... 78.5

വാക്കാട് ....................................................................... 30

പൊന്നാനി................................................................... 55

മഞ്ചേരി ......................................................................... 4

അങ്ങാടിപ്പുറം ............................................................... 56.2

പെരിന്തൽമണ്ണ.............................................................. 63.6

കരിപ്പൂർ ........................................................................... 48.2

Advertisement
Advertisement