ഇതരസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Saturday 01 June 2024 1:26 AM IST

മണ്ണാർക്കാട്: വിയ്യകുറിശ്ശിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഡാങ്കെപാരയിൽ സാഹിനൂറിന്റെ മകൻ മാനിക്കുൽ ഇസ്ലാം (31) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്നവരാണ് ഇന്നലെ രാവിലെ അടുക്കളയുടെ മേൽക്കൂരയിൽ കയറിൽ കെട്ടിതൂങ്ങിയനിലയിൽ യുവാവിനെ കാണുന്നത്. നിർമ്മാണ തൊഴിലാളിയാണ്. മണ്ണാർക്കാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement