കുട്ടികളുടെ കലാപരിശീലന ക്യാമ്പി​ന് സമാപനം

Saturday 01 June 2024 12:12 AM IST
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ കേരള ലളിതകലാ അക്കാഡമി സംഘടിപ്പിച്ച കലാപരിശീലന ക്യാമ്പി​ൽ പങ്കെടുത്ത കുട്ടി​കൾ സമാപന ചടങ്ങി​ൽ ജി.എസ്. ജയലാൽ എം.എൽ.എയ്ക്കും സംഘാടകർക്കുമൊപ്പം

കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ കേരള ലളിതകലാ അക്കാഡമി സംഘടിപ്പിച്ച കുട്ടികളുടെ കലാപരിശീലന ക്യാമ്പി​ന്റെ സമാപന സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കലോപഹാരം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി പ്രകാശനം ചെയ്തു. അക്കാഡമിയിലെ കലാകാരന്മാരായ രതീഷ്, ജ്യോതി, ലക്ഷ്മി, ലീനാ രാജ് എന്നിവർ ക്യാമ്പ് അവലോകനം നടത്തി. പകൽക്കുറി ഗവ. ഹയർസെക്കൻഡറി സ്ക്കൂൾ, പാരിപ്പള്ളി അമൃത സംസ്കൃതം ഹയർ സെക്കൻഡറി സ്ക്കൂൾ, വേളമാനൂർ ഗവ.യു.പി സ്കൂൾ എന്നി​വി​ടങ്ങളി​ലെ 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ആർ.ഡി. ലാൽ, ഡോ. രവിരാജ്, കെ. മോഹനൻ, ജി. രാമചന്ദ്രൻപിള്ള, ആലപ്പാട്ട് ശശിധരൻ, എം.കബീർ, മാനേജർ പ്രേമദത്ത എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

Advertisement
Advertisement