കഥാപ്രസംഗ ശതാബ്ദിയും ശില്പശാലയും

Saturday 01 June 2024 12:23 AM IST

കൊല്ലം: പു.ക.സ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഥാപ്രസംഗ ശതാബ്ദിയും യുവകഥാപ്രസംഗ ശില്പശാലയും നാളെ രാവിലെ 10 മുതൽ ചവറ തെക്കുംഭാഗം വി.സാംബശിവൻ സ്മാരകത്തിൽ നടക്കും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.

പു.ക.സ ജില്ലാ പ്രസിഡന്റ് ബീന സജീവ് അദ്ധ്യക്ഷയാകും. ജില്ലാ സെക്രട്ടറി ഡോ. സി.ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രഭാഷണവും ദക്ഷിണ മേഖല സെക്രട്ടറി അഡ്വ. ഡി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണവും നടത്തും. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ആർ.രവീന്ദ്രൻ എന്നിവർ സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ ബാജി സേനാധിപൻ സ്വാഗതവും പു.ക.സ ചവറ ഏരിയ സെക്രട്ടറി സി.രഘുനാഥ് നന്ദിയും പറയും. 12ന് ശില്പശാല ആരംഭിക്കും. വി.ഹർഷകുമാർ, ഡോ.വസന്തകുമാർ സാംബശിവൻ, ചിറക്കര സലിം കുമാർ, നരിക്കൽ രാജീവ് കുമാർ, കല്ലട വി.വി.ജോസ് എന്നിവർ ക്ളാസുകൾ നയിക്കും. വൈകിട്ട് 4ന് പഠിതാക്കളുടെ കഥാപ്രസംഗം. 5ന് മുതിർന്ന കാഥികരെ ആദരിക്കൽ.

Advertisement
Advertisement