ജില്ലയിൽ വേനൽ മഴയിൽ അധിക പെയ്‌ത്ത്

Saturday 01 June 2024 12:30 AM IST

അധിക മഴ - 23 %

കൊല്ലം: മഴക്കുറവിൽ നിന്ന് തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങിയ വേനൽ മഴയിൽ മുങ്ങി ജില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം മാർച്ച് ഒന്ന് മുതൽ മേയ് 31 വരെ ജില്ലയിയിൽ 535.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

സാധാരണ ഇക്കാലയളവിൽ ലഭിക്കേണ്ട മഴയുടെ അളവ് 434 മില്ലി മീറ്ററാണ്. ജില്ലയിൽ 23 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ 90 ശതമാനവും എറണാകുളത്ത് 72 ശതമാനവും കോട്ടയത്ത് 87 ശതമാനവും തിരുവനന്തപുരത്ത് 78 ശതമാനവും ലക്ഷദ്വീപിൽ 81 ശതമാനവും അധികമഴ ലഭിച്ചു.
കണ്ണൂർ (53 ശതമാനം), കാസർകോട് (29), മലപ്പുറം (34), പാലക്കാട് (44), പത്തനംതിട്ട (43), തൃശൂർ (55), മാഹി (34) എന്നിവിടങ്ങളിലും അധിക മഴ ലഭിച്ചു. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ സാധാരണ അളവിലെ മഴ മാത്രമാണ് ഇക്കാലയളവിൽ ലഭിച്ചത്.

വെള്ളത്തിൽ മുക്കിയത് അവസാന ആഴ്ച

 ഒരാഴ്ച കൊണ്ട് പെയ്ത മഴയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്

 മേയ് 23 മുതൽ 29 വരെ ലഭിച്ചത് കനത്ത മഴ

 പെയ്തിറങ്ങിയത് അധികമഴ (ലാർജ് എക്സസ് റെയിൻ)

 ഇന്നലെ ജില്ലയിൽ കാര്യമായി മഴ പെയ്തില്ല

സംസ്ഥാനത്ത് (മാർച്ച് 1 മുതൽ മേയ് 31 വരെ)

ലഭിച്ച മഴ - 500.7 മില്ലി മീറ്റർ

ലഭിക്കേണ്ടിയിരുന്നത് - 359.1 മില്ലി മീറ്റർ

വർദ്ധനവ് - 39 %

ജില്ലയിൽ ഇന്നലെ ലഭിച്ചത്

(വെതർ സ്റ്റേഷൻ, മില്ലി മീറ്റർ)

അഞ്ചൽ- 0.5

ചവറ- 24

കാരുവേലിൽ-24

കൊട്ടാരക്കര-1.5

പാരിപ്പള്ളി- 3.5

പുനലൂർ-14

വേനൽമഴ ലഭിക്കേണ്ടിയിരുന്ന മാർച്ച് ഒന്ന് മുതൽ മേയ് 19 വരെ ജില്ലയിൽ 32 ശതമാനം മഴ കുറഞ്ഞു. 333.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 228.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Advertisement
Advertisement