ലോകകപ്പ് ഫോർമാറ്റ്

Saturday 01 June 2024 5:27 AM IST

20 - ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.

പ്രാഥമിക റൗണ്ടിൽ ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ ഗ്രൂപ്പിലും 4 ടീമുകൾ ഉണ്ടായിരിക്കും. ഓരോഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടും.

സൂപ്പർ 8

സൂപ്പർ 8 റൗണ്ടിൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും മത്സരം. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ എത്തും.

ഒന്നാം സെമിയ്ക്കും ഫൈനലിനും റിസർവ് ദിനമുണ്ട്. രണ്ടാം സെമിയ്ക്ക് 250മിനിട്ട് അധിക സമയം അനുവദിച്ചിട്ടുണ്ട്.

ടൂർണമെന്റിൽ ടൈ ഉണ്ടാകില്ല. ടൈ വന്നാൽ സൂപ്പർ ഓവറിലൂടെ വജയികളെ തീരുമാനിക്കും.

മത്സരത്തിന് റിസർട്ട് ഉണ്ടാകാൻ കുറഞ്ഞത് അഞ്ചോവർ വീതമുള്ള മത്സരമെങ്കിലും നടക്കണം.

Advertisement
Advertisement