ടെലസ്‌കോപ്പ് നിർമ്മാണ പരിശീലനം

Saturday 01 June 2024 3:26 PM IST

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ആർട്ട് മീഡിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ അസ്‌ട്രോണമി ക്ലാസും ടെലസ്‌കോപ്പ് നിർമ്മാണ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. മാസ്റ്റർ ശ്രേയസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആസ്‌ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ ഇൻ ചാർജ് ആസ്‌ട്രോമർ ബിനോയ് പി.ജോണി, ഷിബു പി.സി എന്നിവർ ക്ലാസ് നയിച്ചു. ആർട്ടിസ്റ്റ് ശ്രീജേഷ് ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ശർമ്മ ശ്രേയസിനെ ഉപഹാരം നൽകി ആദരിച്ചു. ശ്രേയസ് ഗിരീഷ് കുട്ടികളോട് സംവദിച്ചു. സിജോ ജോസഫ്, ബിന്ദുരാജ്, അജിത്ത് ടി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement