യാത്രയയപ്പ് നൽകി

Saturday 01 June 2024 10:07 PM IST

കാഞ്ഞങ്ങാട്: ജില്ലയിലെ പൊതുജനാരോഗ്യമേഖലയിൽ ദീർഘനാളത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിലെ 4 ജീവനക്കാർക്ക് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.. ജില്ലാ സർവ്വയലൻസ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗീതാ ഗുരുദാസ് , ടെക്നിക്കൽ അസിസ്റ്റന്റ് എം.വേണുഗോപാലൻ, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ പി.വി ലത, ഡ്രൈവർ ടി.വി രാജിവൻ എന്നിവരാണ് വിരമിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് ഉപഹാര സമർപ്പണം നടത്തി. ഡോ.കെ.സന്തോഷ്, എൻ.കെ.ഷാജി,അബ്ദുൾ ലത്തിഫ് മഠത്തിൽ, ഫാസിൽ, പി.വി.മഹേഷ്‌കുമാർ , ഫ്‌ളോറി ജോസഫ് , മാലതി, രഘു മനോജ്, രാജീവൻ , സൗമ്യ എന്നിവർ സംസാരിച്ചു.കെ.രാധാകൃഷ്ണൻ സ്വാഗതവും എ.നിശാന്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement