അരളിപ്പൂവ്: സർക്കാർ തീരുമാനമെടുക്കണം

Sunday 02 June 2024 2:12 AM IST

കൊച്ചി: ക്ഷേത്രപൂജകളിൽ അരളിപ്പൂവ് നിരോധിക്കണമെന്ന നിവേദനത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടു. കൊല്ലം സ്വദേശി സി. ഗിരീശദാസിന്റെ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ്, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണകാരണം അരളിപ്പൂവ് ഉള്ളിൽച്ചെന്നാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരൻ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement