മാന്യപെരുമാറ്റം ഉറപ്പാക്കാൻ എസ്.പിമാർക്ക് നിർദ്ദേശം

Sunday 02 June 2024 2:27 AM IST

തിരുവനന്തപുരം: ജനങ്ങളോട് പൊലീസുകാർ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എസ്.പിമാർക്ക് ഡി.ജി.പിയുടെ നിർദ്ദേശം. ഹൈക്കോടതിയുടെ തുടരെയുള്ള വിമർശനങ്ങൾക്ക് പിന്നാലെയാണ് വാക്കാലുള്ള നിർദ്ദേശം. നേരത്തേ ഡി.ജി.പി സർക്കുലർ ഇറക്കിയെങ്കിലും പൊലീസ് വകവയ്ക്കുന്നില്ലായിരുന്നു. ജില്ലാ പൊലീസ് മേധാവികൾ ഇതേക്കുറിച്ച് സേനാംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നൽകണം. എല്ലാ പൊലീസുകാർക്കും പരിശീലനം ലഭിച്ചെന്നുറപ്പാക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.

Advertisement
Advertisement