തോൽവിയിൽ വിതുമ്പി റൊണാൾഡോ

Sunday 02 June 2024 6:22 AM IST

റിയാദ്: സൗദി പ്രോലീഗ് ഫുട്ബാളിൽ കിംഗിസ് കപ്പ് ഫൈനലിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ അൽനസറിനെ കീഴടക്കി അൽ ഹിലാൽ ചാമ്പ്യൻമാരായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനില പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അൽഹിലാൽ (5-4) ചാമ്പ്യൻമാരായത്. ഗോൾ കീപ്പർ യാസീൻ ബോനോയാണ് അവരുടെ വിജയശില്പി.

സങ്കടം താങ്ങാനാകാതെ വിതുമ്പുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ വൈറലായി.അൽനസറിന് ഈസീസണിൽ ഒരു കിരീടങ്ങളുമില്ല. അൽനസർ‌ ഗോളി ഒസ്പിനയും അൽഹിലാലിന്റെ കൗലിബാലി ബുലെയ്ഹി എന്നിവർ ചുവപ്പുകാർഡ് കണ്ടു.

Advertisement
Advertisement