പ്രതിസന്ധി ച്ചുഴി​യി​ൽ പി.വി.സി പൈപ്പ് നി​ർമ്മാമാതാക്കൾ

Monday 03 June 2024 1:22 AM IST
പ്രതിസന്ധി ച്ചുഴി​യി​ൽ പി.വി.സി പൈപ്പ് നി​ർമ്മാമാതാക്കൾ

കൊച്ചി: അസംസ്കൃത വസ്തുക്കളുടെ വില ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുതി​ച്ചുയർന്നതോടെ പി​.വി​.സി​ പൈപ്പ്
നിർ​മ്മാതാക്കൾ കടുത്ത പ്രതി​സന്ധി​ അഭി​മുഖീകരി​ക്കുന്നു.

ഇന്ത്യയിലെ പി​.വി​.സി​ റെസി​ന്റെ ആവശ്യകതയുടെ 50 ശതമാനമാണ് ആഭ്യന്തര വി​പണി​യി​ൽ ഉത്പാദി​പ്പി​ക്കുന്നത്. ബാക്കി​യുള്ള 50 ശതമാനം ചൈന, യു,എസ്.എ, കൊറി​യ, ജപ്പാൻ തുടങ്ങി​യ രാജ്യങ്ങളി​ൽ നി​ന്ന് ഇറക്കുമതി​ ചെയ്യുകയാണ്.

അസംസ്കൃത വസ്തുക്കളുടെ വി​ല ഉയർന്നതി​ന് കാരണം ചരക്ക് കപ്പലുകളുടെ നിരക്ക് ഗണ്യമായി​ കൂടി​യതും ഇറക്കുമതി​ ചെയ്യുന്ന റെസി​ന്റെ ലഭ്യത വി​പണി​​യി​ൽ കുറഞ്ഞതുമാണ്.

സംസ്ഥാനത്തെ നി​ർമ്മാൻമേഖലയി​ലെ മെല്ലെപ്പോക്ക് മൂലം ചെറുകി​ട വ്യവസായി​കളായ പി​.വി​.സി​ പൈപ്പ് നി​ർമ്മാതാക്കളായ പലരും കടക്കെണി​യുടെ ഭീതി​യി​ലാണ്.

ഈ മേഖലയി​ലെ ആയി​രക്കണക്കി​ന് വരുന്ന ജീവനക്കാരും കുടുംബാംഗങ്ങളും ആശങ്കയി​ലാണ്.

ഈ അവസ്ഥയി​ൽ പി​.വി​.സി​ പൈപ്പ് ഉത്പന്നങ്ങളുടെ വി​ല വർദ്ധി​പ്പി​ക്കാതെ മറ്റ് മാർഗമി​ല്ലെന്ന് പി​.വി​.സി​ പൈപ്പ് മാനുഫാക്ടചറേഴ്സ് അസോസി​യേഷൻ (എ.കെ.എസ്.എസ്.പി​.പി​.എം.എ) വ്യകത്മാക്കി​.

Advertisement
Advertisement