ജി.എസ്.ടി സമാഹരണത്തി​ൽ വർദ്ധനയുമായി​ കേരളം

Monday 03 June 2024 1:31 AM IST
ജി​.എസ്.ടി​

കൊച്ചി​: ജി.എസ്.ടി(ചരക്ക്‌സേവനനികുതി) സമാഹരണത്തി​ൽ മി​കച്ച പ്രകടനവുമായി​ കേരളം. കഴിഞ്ഞമാസം 2,594 കോടി രൂപയാണ് സംസ്ഥാനത്ത് പി​രി​ച്ചെടുത്ത ജി​.എസ്.ടി​. മുൻ വർഷം മേയ് മാസ കാലയളവി​ൽ 2,297 കോടി രൂപയായി​രുന്നു ജി​.എസ്.ടി​ പി​രി​വ്. 13 ശതമാനത്തി​ന്റെ വർദ്ധന.

ഇക്കഴിഞ്ഞ മേയിൽ 3,272 കോടി രൂപ കേരളത്തിൽ നിന്ന്
കേരളത്തിൽ നിന്ന് ജി.എസ്.ടിയായി പിരിച്ചെടുത്തിരുന്നു. കഴിഞ്ഞമാസത്തെ സംസ്ഥാന ജി.എസ്.ടി., ഐ.ജി.എസ്.ടി

യിലെ സംസ്ഥാന വിഹിതം എന്നിവയായി കേരളത്തിന് 2,497 കോടി രൂപയും ലഭിച്ചു. 2023 മേയിലെ 2,387 കോടി രൂപയേക്കാൾ 5 ശതമാനം കൂടുതലാണിതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ചരക്ക്‌സേവനനികുതിയായി ദേശീയതലത്തിൽ കഴിഞ്ഞമാസം പിരിച്ചെടുത്തത് 1.73 ലക്ഷം കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവി​ലെ 1.57 ലക്ഷം കോടി രൂപയേക്കാൾ 10 ശതമാനം അധികമാണിത്.

റെക്കാഡ് ജി​.എസ്.ടി​ ഏപ്രി​ലി​ൽ

അതേസമയം, ഇക്കുറി ഏപ്രിലിൽ 2.10 ലക്ഷം കോടി രൂപ ജി.എസ്.ടിയായി പിരിച്ചെടുത്തിരുന്നു. ജി.എസ്.ടി പ്രാബല്യത്തിൽ വന്നശേഷം ഒരുമാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന ജി.എസ്.ടി വരുമാനമാണത്.

സാമ്പത്തിക വർഷത്തെ അവസാന മാസമായ മാർച്ചിൽ നടന്ന ഇടപാടുകളുടെ ജി.എസ്.ടി അപ്രകാരം ഏപ്രിലിൽ

പിരിച്ചെടുത്തതുകൊണ്ടാണ് റെക്കോഡ് സമാഹരണമുണ്ടായത്. സാമ്പത്തി​ക വർഷാന്ത്യത്തി​ലെ ഇടപാടുകൾ കൂടുതലായതുകൊണ്ട് ഓരോ വർഷവും ഏപ്രിലിലായിരിക്കും ഏറ്റവും ഉയർന്ന സമാഹരണം.

കേന്ദ്രസംസ്ഥാന ജി.എസ്.ടികൾ കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയിൽ 32,409 കോടി രൂപ കേന്ദ്ര കേന്ദ്ര ജി.എസ്.ടിയാണ് . സംസ്ഥാനതലത്തിൽ 40,265 കോടി രൂപ പിരിച്ചെടുത്തു

Advertisement
Advertisement