ആരോഗ്യവകുപ്പ് നിർദ്ദേശം, പനിയുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്

Monday 03 June 2024 12:00 AM IST

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ പനിയുൾപ്പെടെയുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്നും കൃത്യമായ ചികിത്സ കുട്ടികൾക്ക് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം. അദ്ധ്യാപകർ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷാകർത്താക്കളെ അറിയിക്കണം. മഴ സമയത്ത് കുട്ടികൾക്ക് വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ മറ്റു കുട്ടികളിലേക്ക് അവ പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാൻ കുട്ടികളെ ശീലിപ്പിക്കണം.

സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗങ്ങൾ പകരാൻ സാദ്ധ്യതയുള്ളതിനാൽ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ശ്രദ്ധിക്കണം. വിഷമിച്ച് ഉൾവലിഞ്ഞ് നിൽക്കുന്ന കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്‌നേഹവും പ്രോത്സാഹനവും നൽകണം.

ഭക്ഷണം തുറന്നു വയ്ക്കരുത്

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണവും വെള്ളവും തുറന്നു വയ്ക്കരുത്
ഇലക്കറികൾ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ ആഹാരം ഉച്ചയൂണായും സ്നാക്സ് ആയും കുട്ടികൾക്ക് കൊടുത്തുവിടണം
ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ്‌ലെറ്റിൽ പോയതിനുശേഷവും കൈകൾ നന്നായി കഴുകണം
കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാതെ ശ്രദ്ധിക്കണം

ദിശയിൽ വിളിക്കാം

ആരോഗ്യപരമായ സംശയങ്ങൾക്ക് ഹെൽപ്പ് ലൈനായ ദിശയിൽ വിളിക്കാം. നമ്പർ- 104, 1056, 0471 2552056, 0471 2551056.

കൈ​റ്റി​ന്റെ​ ​'​സ​മ​ഗ്ര​ ​പ്ല​സ് '
പോ​ർ​ട്ട​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു

കൊ​ച്ചി​:​ ​പു​തി​യ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​പ​രി​ഷ്‌​ക​രി​ച്ച​ ​'​സ​മ​ഗ്ര​ ​പ്ല​സ് ​"​ ​പോ​ർ​ട്ട​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​എ​ള​മ​ക്ക​ര​ ​ഗ​വ.​ ​ഹൈ​സ്കൂ​ളി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ 1,​ 3,​ 5,​ 7,​ 9​ ​ക്ലാ​സു​ക​ളി​ലേ​ക്ക് ​കൈ​റ്റ് ​ത​യ്യാ​റാ​ക്കി​യ​ ​സ​മ​ഗ്ര​ ​പ്ല​സ് ​പു​തി​യ​ ​ഡി​ജി​റ്റ​ൽ​ ​പ​ഠ​നാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
കു​ട്ടി​യു​ടെ​ ​സ്വ​യം​ ​വി​ല​യി​രു​ത്ത​ലി​നു​ ​സ​ഹാ​യി​ക്കു​ന്ന​ ​'​പ​ഠ​ന​മു​റി​"​ ​സം​വി​ധാ​ന​മാ​ണ് ​സ​മ​ഗ്ര​ ​പ്ല​സി​ലെ​ ​പ്ര​ത്യേ​ക​ത.​ ​കു​ട്ടി​ക്ക് ​കൈ​ത്താ​ങ്ങ് ​ന​ൽ​കാ​ൻ​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​പ്രാ​പ്ത​രാ​ക്കു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​സ​മ​ഗ്ര​പ്ല​സ് ​ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
പോ​ർ​ട്ട​ലി​ൽ​ 9ാം​ ​ക്ലാ​സി​ലേ​ക്കു​ള്ള​ ​ആ​ദ്യ​പാ​ഠ​ങ്ങ​ളു​ടെ​ ​ഡി​ജി​റ്റ​ൽ​ ​വി​ഭ​വ​ങ്ങ​ൾ​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​ല​ഭ്യ​മാ​ണെ​ന്ന് ​കൈ​റ്റ് ​സി.​ഇ.​ഒ​ ​കെ.​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​പ​റ​ഞ്ഞു.​ ​മ​റ്റു​ ​ക്ലാ​സു​ക​ളു​ടേ​ത് ​ഈ​മാ​സം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ഒ​ന്നു​ ​മു​ത​ൽ​ 12​ ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​മു​ഴു​വ​ൻ​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളും​ ​സ​മ​ഗ്ര​ ​പ്ല​സ് ​പോ​ർ​ട്ട​ലി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​വി​ലാ​സം​:​ ​w​w​w.​s​a​m​a​g​r​a.​k​i​t​e.​k​e​r​a​l​a.​g​o​v.​in
ച​ട​ങ്ങി​ൽ​ ​ടി.​ജെ.​ ​വി​നോ​ദ് ​എം.​എ​ൽ.​എ.,​ ​മേ​യ​ർ​ ​അ​ഡ്വ.​ ​എം.​ ​അ​നി​ൽ​കു​മാ​ർ,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

അ​ദ്ധ്യാ​പ​ക​ർ​ക്ക്
വേ​ണ്ട​തെ​ല്ലാം​ ​ല​ഭ്യം

പ​ഠ​ന​ല​ക്ഷ്യം​ ​കൈ​വ​രി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​ചി​ത്ര​ങ്ങ​ൾ,​ ​ഓ​ഡി​യോ,​ ​വീ​ഡി​യോ​ ​പ്ര​സ​ന്റേ​ഷ​നു​ക​ൾ,​ ​ഇ​ന്റ​റാ​ക്ടീ​വ് ​വി​ഭ​വ​ങ്ങ​ൾ,​ ​വ​ർ​ക്ക്ഷീ​റ്റു​ക​ൾ​ ​എ​ന്നി​വ​ ​സ​മ​ഗ്ര​പ്ല​സി​ൽ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ലോ​ഗി​നി​ൽ​ ​ല​ഭ്യ​മാ​കും.​ ​കു​ട്ടി​യെ​ ​വി​ല​യി​രു​ത്തി​ ​നി​ര​ന്ത​ര​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​സൂ​ച​ക​ങ്ങ​ളും​ ​തു​ട​ർ​പ​ഠ​ന​ ​വി​ഭ​വ​ങ്ങ​ളും​ ​ചോ​ദ്യ​ബാ​ങ്കു​ക​ളും​ ​ല​ഭ്യ​മാ​കും.

Advertisement
Advertisement