എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

Monday 03 June 2024 1:27 AM IST

തലശ്ശേരി:ധർമ്മടം ബാലം മേൽപ്പാലത്തിന് സമീപത്ത് നിന്ന് 1.40ഗ്രാം എം.ഡി.എം.എയുമായ് യുവാക്കൾ പിടിയിൽ. ഇല്ലിക്കുന്നിലെ വി. മുഹമ്മദ് നിഹാൽ, കൂത്തുപറമ്പ് പഴയ നിരത്തെ മുഹമ്മദ് റിസ്വാൻ (30) എന്നിവരെയാണ് ധർമ്മടം എസ്.ഐ ജെ ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്
കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം ബാലം മേൽപ്പാലത്തിന് സമീപത്ത് നിന്നാണ് 1.40ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയത്. പാലത്തിന് മുകളിൽ കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. പ്രതികൾക്കെതിരെ എൻ.ഡി.പി ആക്ട് പ്രകാരം കേസെടുത്തു. എസ്.ഐ വിപിൻ, സിവിൽ പൊലീസ് ഓഫീസർ ഹരിനാഥ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു

Advertisement
Advertisement