തളിക്കുളം പുതിയങ്ങാടിയിൽ നിന്നും അനധികൃത മദ്യം പിടികൂടി

Monday 03 June 2024 1:26 AM IST

വാടാനപ്പിള്ളി: തളിക്കുളം പുതിയങ്ങാടിയിൽ അനധികൃത മദ്യക്കുപ്പികളുമായി പുതിയങ്ങാടി ഒന്നാം കല്ലിൽ ഊണുങ്ങൽ രാഹുൽ രവിയെ(24) എക്‌സൈസ് പിടികൂടി. ഇയാളിൽ നിന്നും 500 മില്ലി ലിറ്റർ അടങ്ങുന്ന 39 കുപ്പി പുതുച്ചേരി മദ്യം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിക മേഖലയിൽ അനധിക്യത മദ്യം കച്ചവടം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പിള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാറിന്റെ നേത്യത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പ്രിവന്റീവ് ഓഫീസർ ഹരിദാസ് ഗ്രേഡ് പി.ഒ. ചന്ദ്രൻ വിജയൻ, അഫ്‌സൽ, ഡ്രൈവർ രാജേഷ് എന്നിവരു സംഘത്തിലുണ്ടായിരുന്നു.

കാപ്

എക്‌സൈസിന്റെ പിടിയിലായ രാഹുൽ രവി.

Advertisement
Advertisement