കാശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ വധിച്ചു
Tuesday 04 June 2024 4:30 AM IST
ന്യൂഡൽഹി: ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലെ നേഹാമ ഏരിയയിലെ വീട്ടിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാസേനയും തമ്മിൽ മണിക്കൂറുകളോളം വെടിവയ്പുണ്ടായി. കൂടുതൽ പേരുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്.